Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ടി പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജിനും ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം

$
0
0

പാലക്കാട്: ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ടി. പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍, അമല്‍ രാജ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

2017, 2018, 2019 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ കഥാസമാഹാരം, നോവല്‍, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. മരയ, എന്റെ മൂന്നാമത്തെ നോവല്‍ എന്നീ കഥാസമാഹാരങ്ങളാണ് ടി പത്മനാഭനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡിസി ബുക്‌സാണ് ‘മരയ‘ യുടെ പ്രസാധകര്‍. സമുദ്രശില എന്ന നോവലിനാണ് സുഭാഷ് ചന്ദ്രന് പുരസ്‌കാരം. നാല്‍പത് വയസ്സില്‍ താഴെയുള്ളവരുടെ പ്രസിദ്ധീകരിക്കാത്ത കഥയ്ക്കുള്ള യുവകഥാപുരസകാരത്തിന് കണ്ണൂര്‍ സ്വദേശി അമല്‍ രജ് പാറമേല്‍ അര്‍ഹനായി.

കഥാസമാഹാരം, നോവല്‍ എന്നിവയ്ക്ക് 25000 രൂപയും കഥയ്ക്ക് 10000 രൂപയുമാണ് പുരസ്‌കാരത്തുക. ഡിസംബറില്‍ ഒ വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

The post ടി പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജിനും ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം first appeared on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>