Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കെ. എൻ പ്രശാന്തിന്റെ ‘പൂതപ്പാനി’ക്ക് ഡോ. പി കെ രാജൻ സ്മാരക സാഹിത്യ പുരസ്‌കാരം .

$
0
0

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജൻ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കെ എൻ പ്രശാന്തിന്‌ ലഭിച്ചു. ഡി സി ബുക്ക്സ് പ്രസിദ്ധീകരണമായ ‘പച്ചക്കുതിര’ മാസികയിൽ 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘പൂതപ്പാനി’ എന്ന ചെറുകഥയാണ് പ്രശാന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കഥയ്ക്ക് പ്രമുഖ ചിത്രകാരനായ സുനിൽ അശോകപുരമാണ് ചിത്രീകരണം നടത്തിയത്.

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച കഥകളിൽ നിന്ന് പഠനവകുപ്പിലെ വിദ്യാർത്ഥികളുടെ സമിതിയാണ് പുരസ്‌കാരത്തിന് അർഹമായ കഥ തിരഞ്ഞെടുത്തത്. മാർച്ച് 2നു കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസ്സിൽ നടക്കുന്ന ‘കഥയുടെ ചരിത്രവും വർത്തമാനവും’ എന്ന ദേശിയ സെമിനാറിൽ വച്ച് കഥാകൃത്തിനു പുരസ്‌കാരം സമർപ്പിക്കും. സഹകരണവകുപ്പ് പയ്യന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ സ്പെഷ്യൽ സെയിൽസ് ഓഫീസർ ആണ് കെ എൻ പ്രശാന്ത്. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ‘ആരാൻ’ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>