ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.
എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ബോഡോ ഭാഷയില്‍ വിവര്‍ത്തനം ചെയ്തതിന് ഗോപിനാഥ ബ്രഹ്മ, മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവല്‍ അതേ പേരില്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കെ.വി.ജയശ്രീ എന്നിവര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.