ഗുരുവായൂര്‍: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യമാണ് പുരസ്കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ശ്രീകൃഷ്ണന്റെ ജീവിതയാത്രകളെ വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുള്ള ഭക്തികാവ്യമാണ് ശ്യാമമാധവമെന്നും ഇതില്‍ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നുവെന്നും പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി. ഫെബ്രുവരി 28-ാം വൈകിട്ട് നടക്കുന്ന പൂന്താനം ദിനാഘോഷ സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പുരസ്കാരം സമ്മാനിക്കുമെന്ന് ദേവസ്വം ചെയര്മാന് കെ.ബി.മോഹന്‍ദാസ് അറിയിച്ചു.