തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത എഴുത്തുകാരന് എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യവിഭാഗത്തില്‍ കഥാകാരി ഷീബ ഇ.കെ.യും പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് സി.ഐ.ടി.യു. നേതാവ് കെ.എന്‍.രവീന്ദ്രനാഥും അര്‍ഹരായി.
ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് പെന്‍ഷനേഴ്സ് അസോസിയേഷനും എം.സുകുമാരന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച എം.സുകുമാരന്‍ ഫൗണ്ടേഷന് ട്രസ്റ്റാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000 രൂപയുടേതാണ് പുരസ്കാരം.
മാര്‍ച്ച് മൂന്നാം തീയതി വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ചേരുന്ന യോഗത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും പുരസ്കാരദാനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.