Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

$
0
0

ദില്ലി: വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. വി. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂര്‍ എം.പിയുടെ An Era of Darkness: The British Empire in India എന്ന കൃതിയാണ് ഇംഗ്ലീഷ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ദില്ലിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25-ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനന്‍ നായര്‍ രചിച്ച അച്ഛന്‍ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ An Era of Darkness: The British Empire in India എന്ന കൃതി. ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇരുളടഞ്ഞ കാലം- ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത് എന്ന പേരില്‍ ഡി സ് ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>