
കൊല്ലം: സംഗീതപ്രേമികളുടെ കൂട്ടായ്മയായ പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ ഒന്നിന് പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാരം സമ്മാനിക്കും.
മുന്‍ മന്ത്രി സി.വി.പദ്മരാജന്‍, ജി.എസ്.ജയലാല്‍ എം.എല്‍.എ, രവി മേനോന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.