Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 929

പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്

$
0
0

തിരുവനന്തപുരം: ഈ വര്‍ഷത്തെ പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള കവിതയെ ജനകീയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില്‍ കൊണ്ടുവരുന്നതിലും സുപ്രധാന പങ്കുവഹിച്ച കവികളില്‍ പ്രമുഖനാണ് വി.മധുസൂദനന്‍ നായര്‍.

തിരുവനന്തപുരത്തിന്റെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു പട്ടം ജി.രാമചന്ദ്രന്‍ നായര്‍. ചരിത്രം, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി ശ്രദ്ധേയങ്ങളായ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.


Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>