തൃശ്ശൂര്‍: പ്രഥമ ഐ.എം.വേലായുധന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം വേലായുധന്‍ മാസ്റ്റര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വി.എസ്.വിജയന്‍.
ഒക്ടോബര്‍ 18-ന് കണിമംഗലം എസ്.എന്‍ ബോയ്‌സ് ഹൈസ്‌കൂളില്‍വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ.എസ്.ശങ്കര്‍ പുരസ്‌കാരം സമ്മാനിക്കും. സി.ആര്‍.നീലകണ്ഠന്‍ സ്മൃതിപ്രഭാഷണം നടത്തും. മേയര്‍ അജിത വിജയന്‍ വേലായുധന്‍ മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.കെ. സരോജിനി അധ്യക്ഷത വഹിക്കും.