Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വി.ടി. കുമാരന്‍ സാഹിത്യ പുരസ്‌കാരം കെ.വി. ശരത് ചന്ദ്രന്

$
0
0

കോഴിക്കോട്: കവിയും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന വി.ടി.കുമാരന്റെ പേരിലുള്ള സാഹിത്യപുരസ്‌കാരം കെ.വി.ശരത് ചന്ദ്രന്.  കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച കെവി ശരത് ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകകൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് വി.ടി കുമാരന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മടപ്പള്ളി ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10-ാം തീയതി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍വെച്ച് അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് പുരസ്‌കാരം സമ്മാനിക്കും. കണ്ണൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ കെ.വി. ശരത് ചന്ദ്രന്‍ നീലേശ്വരം സ്വദേശിയാണ്.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>