കോട്ടയം: കുവൈറ്റ് മലയാളികളുടെ കലാ-സാംസ്കാരിക സംഘടനയായ കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി.സാംബശിവന് സ്മാരക പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരവിതരണവും വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണവും ഞായറാഴ്ച നാലു മണിക്ക് കോട്ടയം എസ്.പി.സി.എസ് ഹാളില്‍ നടക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിക്കുക.