അബുദാബി: 2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരത്തിന് ഡോ. കെ.ശ്രീകുമാര്‍ അര്‍ഹനായി. അടുത്ത ബെല്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ശക്തി ടി.കെ രാമകൃഷ്ന്‍ പുരസ്‌ക്കാരം ഡോ. കെ.എന്‍ പണിക്കര്‍ക്കാണ്. ഇതരസാഹിത്യത്തിനുള്ള ശക്തി എരുമേലി പരമേശ്വരന്‍പിള്ള പുരസ്‌കാരത്തിന് പുതുശ്ശേരി രാമചന്ദ്രനും (തിളച്ചമണ്ണില്‍ കാല്‍നടയായി)അര്‍ഹനായി.
നോവല്‍ വിഭാഗത്തില്‍ എസ്.ആര്‍ ലാലിന്റെ സ്റ്റാച്യു പി.ഒ എന്ന രചനക്കാണ് പുരസ്‌കാരം. കവിതാ വിഭാഗത്തില്‍ അനുജ അകത്തൂട്ടും (അമ്മ ഉറങ്ങുന്നില്ല) സെബാസ്റ്റ്യനും (അറ്റുപോകാത്തത്) അവാര്‍ഡിന് അര്‍ഹരായി. നാടക വിഭാഗത്തില്‍ പ്രദീപ് മണ്ടൂരിന്റെ ഒറ്റിനാണ് അവാര്‍ഡ്. സി. എസ്. ചന്ദ്രിക (എന്റെ പച്ചക്കരിമ്പേ), ശ്രീകണ്ഠന്‍ കരിക്കകം (പലായനങ്ങളിലെ മുതലകള്‍)എന്നിവര്‍ ചെറുകഥയ്ക്കുള്ള അവാര്‍ഡ് നേടി. വിജ്ഞാന സാഹിത്യ വിഭാഗത്തില്‍ ഡോ. രാധാകൃഷ്ണന്‍ (കേരളത്തിന്റെ സ്ത്രീശക്തി ചരിത്രം), വി.ഡി. സെല്‍വരാജ് (ശാസ്ത്രസംവാദം) എന്നിവരും ബാലസാഹിത്യത്തിന് പള്ളിയറ ശ്രീധരനും(കഥയല്ല; ജീവിതംതന്നെ) അവാര്‍ഡിനര്‍ഹരായി.
അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍. പി കരുണാകരന്‍ , മൂസാ മാസ്റ്റര്‍, പ്രഭാവര്‍മ, എം വി ഗോവിന്ദന്‍, ശക്തി ഭാരവാഹികളായ അഡ്വക്കറ്റ് അന്‍സാരി, സമീര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി. 25,000 രൂപയും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരങ്ങള്‍.