ഒരു 12 വയസ്സുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന അപൂര്‍വ്വാസ് ഫാറ്റ് ഡയറി(Apoorva’s Fat Diary ) എന്ന കൃതി 2019-ലെ ബി.ഐ.സി.ഡബ്ല്യു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി. നന്ദിനി നായര്‍ രചിച്ചിരിക്കുന്ന കുട്ടികള്‍ക്കായുള്ള ഈ കൃതി ഡി.സിയുടെ മാമ്പഴം ഇംപ്രിന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്.
ആറ് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി രചിക്കപ്പെട്ടിട്ടുള്ള മികച്ച പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ ബി.ഐ.സി.ഡബ്ല്യു (The Best Of Indian Children’s Writing) അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രസാധകരുടെ പുസ്തകങ്ങളാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടുന്നത്.