Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്

$
0
0

കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം വരയുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംഗീത-നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, കലാമണ്ഡലം രാമന്‍കുട്ടി നായരുടെ മകന്‍ അപ്പുക്കുട്ടന്‍ സ്വരലയം, സ്വരലയ പ്രസിഡന്റ് എന്‍. എന്‍. കൃഷ്ണദാസ്, സെക്രട്ടറി ടി.ആര്‍.അജയന്‍ എന്നിവരടങ്ങുന്ന പുരസ്‌കാരസമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.


Viewing all articles
Browse latest Browse all 915

Trending Articles