Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

അവനീബാല പുരസ്‌കാരം ഷീബ ഇ.കെയ്ക്ക്

$
0
0

Sheeba E K
അധ്യാപികയും സാഹിത്യഗവേഷകയുമായിരുന്ന ഡോ. അവനീബാലയുടെ സ്മരണാര്‍ഥം എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ അവനീബാല പുരസ്‌കാരത്തിന് ഷീബ ഇ.കെ അര്‍ഹയായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലലോഹിതം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്.

10,000 രൂപയും ശില്പവും പുരസ്‌കാരരേഖയും അടങ്ങുന്നതാണ് അവാര്‍ഡ്. ആഗസ്റ്റ് ആറിന് വൈകിട്ട് 5ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാരം സമ്മാനിക്കും.
NEELALOHITHAM
സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന 23 കഥകളാണ് ഷീബ ഇ.കെയുടെ നീലലോഹിതം എന്ന കഥാ സമാഹാരത്തില്‍ ഉള്ളത്. ഉച്ചവെയിലും ഇളംനിലാവുമെന്ന പോലെ ഭൂതകാലത്തിന്റെ കാല്പനികതകളേയും വര്‍ത്തമാനത്തിന്റെ കാലുഷ്യങ്ങളെയും യോജിപ്പിച്ച് ജീവിതത്തിന്റെ രണ്ടു കാലങ്ങളെ പകുത്തുകൊണ്ട് ചേര്‍ത്തുവയ്ക്കുകയാണ് ഷീബ ഇ.കെ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം, ആവര്‍ത്തനം, പ്രളയം, സ്വപ്‌നാടനം, ഒഴിവുകാലം എന്നിങ്ങനെ മനോഹരമായ ചെറുകഥകളടങ്ങിയ ഈ കഥാ സമാഹാരം വര്‍ത്തമാന കാലത്തിന്റെ കാപട്യവും ആര്‍ത്തിയും വഞ്ചനകളും മറനീക്കി കാണിക്കുന്നു.

ഇ.പി.സൂപ്പിയുടേയും കെ.ആയിഷയുടേയും മകളാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഷീബ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായ ഷീബ ഇ.കെയുടെ ദുനിയ എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാന്‍ രചിച്ച നോവലായ ദി നോവിസിന്റെ മലയാള പരിഭാഷ ബ്രഹ്മചാരി(ണി), ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ ‘ബിയോണ്ട് ദ് വെയില്‍‘ (മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്‌ലിം സമൂഹത്തില്‍) തുടങ്ങിയവടക്കം ശ്രദ്ധേയമായ കൃതികളുടെ വിവര്‍ത്തനവും അവര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

Summary in English.

Sheeba E.K wins Avani Bala award

Sheeba E.K. has been selected for this year’s Avani Bala award instituted in memory of teacher and literary researcher Dr S Avanibala for women writers,for her title Neelalohitham. The award comprises of Rs 10000 citation and sculpture. It will be presented on august 6th by 5pm at Kollam Public Library Hall. Minister Mercykuttyamma will present the awrd.

The post അവനീബാല പുരസ്‌കാരം ഷീബ ഇ.കെയ്ക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>