Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

2018-ലെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്

$
0
0

തിരുവനന്തപുരം: 2018-ലെ വയലാര്‍ അവാര്‍ഡ്  കെ.വി മോഹന്‍കുമാര്‍ രചിച്ച ഉഷ്ണരാശി എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറായ കെ.വി മോഹന്‍കുമാര്‍ ആറു നോവലുകളും നാലു കഥാസമാഹാരങ്ങളുമുള്‍പ്പെടെ പതിനഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഉഷ്ണരാശി ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗമനവും തീക്ഷ്ണമായ കാലഘട്ടത്തിലൂടെയുള്ള കേരളത്തിന്റെ കടന്നുപോക്കുമാണ് ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്. 1930 മുതലുള്ള കേരളത്തിന്റെ രാഷ്ട്രീയചരിത്രം നോവലില്‍ വിശകലനം ചെയ്യപ്പെടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍, പഴംപാട്ടുകള്‍, ഒച്ചകള്‍, മൂളലുകള്‍, വായ്ത്താരികള്‍, നാട്ടറിവുകള്‍, രുചികള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഈ നോവല്‍. 2015 -ലാണ് ഉഷ്ണരാശി പുറത്തിറങ്ങിയത്.

ഡോ. എം.എസ് ഗീത, ഡോ. ബെറ്റിമോള്‍ മാത്യു, ഡോ. എം.ആര്‍ തമ്പാന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ നിര്‍ണ്ണയിച്ചത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>