Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം സോണിയ റഫീഖിന്

$
0
0

കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സോണിയ റഫീഖ് രചിച്ച ഹെര്‍ബേറിയം അര്‍ഹമായി. 15,551 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ പുരസ്‌കാരം സമ്മാനിക്കും. 2016-ലെ ഡി.സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയാണ് ഹെര്‍ബേറിയം.

ദുബായ് നഗരത്തിലെ ഫ്‌ലാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് ഹെര്‍ബേറിയം എന്ന നോവല്‍ എഴുതിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവുപുലര്‍ത്തുന്ന സോണിയയുടെ ഹെര്‍ബേറിയം സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണ്. കൂടാതെ പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജാഗ്രതയും കുട്ടികളുടെ മനോവ്യാപാരങ്ങളെയും സൂക്ഷ്മമായി ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 905

Trending Articles