തലയോലപ്പറമ്പ്: മലയാള ഭാഷക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറുമായ കെ ജയകുമാര്‍ അന്തരിച്ച പ്രശസ്ത സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ മകനാണ്.10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. പോള്‍ മണലില്‍, എം. സരിതാ വര്‍മ്മ, പ്രമോദ് പയ്യന്നൂര്‍, ഡോ.യു.ഷംല, ഡോ. അംബിക എ.നായര്‍, പ്രൊഫ. കെ.എസ്. ഇന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് കെ.ജയകുമാറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷിക ദിനമായ ജൂലൈ അഞ്ചിന് തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരക സമിതി സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.