ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ത്രീശക്തി പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന്. സാമൂഹിക രംഗത്തെ സുനിലിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വീടുകളില്ലാത്ത എണ്‍പതില്‍ അധികം ആളുകള്‍ക്ക് ഭവനം ഒരുക്കിയും നിരാശ്രയര്‍ക്ക് ആശ്രമമായും ഡോ. എം. എസ്. സുനില് പ്രവര്‍ത്തിച്ചു വരികയാണ്.
വനിതാദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സുവോളജി വിഭാഗം പ്രൊഫസറായിരുന്നു ഡോ എം എസ് സുനില്‍.