കോഴിക്കോട് ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഭൂമിശാസ്ത്ര പ്രതിഭാപുരസ്‌കാരം സി എസ് മീനാക്ഷിക്ക്. മീനാക്ഷിയുടെ ഭൗമചാപം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യന്‍ ഭൂപടനിര്‍മ്മാണത്തിന്റെ വിസ്മയചിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് ഭൗമചാപം.
ഇന്നത്തെ സംവിധാനങ്ങളൊന്നുമില്ലാതെ, മനുഷ്യശേഷി മാത്രം ആധാരമാക്കി നിര്‍മ്മിച്ച ഭൂപടത്തിന്റെ വിസ്മയ ചരിത്രം പരിശോധിക്കുന്ന പുസ്തകമാണ് ഭൗമചാപം. മലമ്പനിയും വസൂരിയും വന്യമൃഗാക്രമണങ്ങളും വിഷം തീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയും കാരണം മരിച്ചുപോയ തൊഴിലാളികളും വിജനതകളില്‍ ജീവിച്ച് മാനസികാപഭ്രംശം സംഭവിച്ച സര്‍വ്വേയര്‍മാരും അടക്കം അനേകായിരങ്ങളുടെ ശ്രമഫലമാണ് ഇന്ന് നാം കാണുന്ന ഓരോ ഭൂപടവുമെന്ന് ഭൗമചാപംഎന്ന പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഡി സി ബുക്‌സാണ് പ്രസാധകര്‍.