Image may be NSFW.
Clik here to view.
മോഹന്‍ലാലിനെയും പി.ടി.ഉഷയെയും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി.സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വിസി കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമായാണ് ഡി ലിറ്റ് ബിരുദത്തെ കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഭാര്യ സുചിത്രയ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്.
കായിക രംഗത്തെ വളര്‍ച്ചക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ തരുന്ന ആദരവാണെന്ന് പി.ടി.ഉഷ പറഞ്ഞു.
സിനിമാ മേഖലയക്കും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വ്വകലാശാല നേരത്തെ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.