Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സുഭാഷ് ചന്ദ്രന്റെ നോവലിന് ക്രോസ്‌വേഡിന്റെ പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു

$
0
0

 

മികച്ച പരിഭാഷയ്ക്കുള്ള റെയ്മണ്ട് ക്രോസ്‌വേഡ് അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരു ആമുഖം എന്ന നോവലിന്റെ പരിഭാഷയ്ക്ക് ലഭിച്ചു. ഫാത്തിമ ഇ.വി. യാണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മുംബൈയിലെ റോയല്‍ ഒപ്പേറ ഹൗസില്‍ നടന്ന ചടങ്ങില്‍ ഫാത്തിമ ഇ.വി. പുരസ്‌കാരം ഏറ്റുവാങ്ങി.

സേതുവിന്റെ സാഗാ ഓഫ് മുസ്‌രിസ് വിവര്‍ത്തനം ചെയ്ത പ്രേമാ ജയകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് വിവര്‍ത്തനശാഖയില്‍ നിന്ന് മത്സരരംഗത്തുണ്ടായിരുന്നത്. സദ്ഗുരു, ജോസി ജോസഫ്, സുജിത് സറഫ്, കരണ്‍ ജോഹര്‍ എന്നിവരും ഈ വര്‍ഷത്തെ ക്രോസ്‌വേഡ് ബുക് അവാര്‍ഡ് ജേതാക്കളായി.

50 ലധികം പുസ്തകങ്ങളാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. കഥാവിഭാഗം, കഥേതര വിഭാഗം, കുട്ടികളുടെ പുസ്തകം, വിവര്‍ത്തനം, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, ആരോഗ്യം, ആത്മകഥ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുക. ജൂറി പുരസ്‌കാര ജേതാക്കള്‍ക്ക് മൂന്ന് ലക്ഷം രൂപയും ജനപ്രിയ വിഭാഗത്തിലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും.

 


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>