Image may be NSFW.
Clik here to view.ഈവര്‍ഷത്തെ ഡോ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂരിലെ കലാസാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റായ വേവ്‌സ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
സപ്തംബര്‍ 4ന് വൈകിട്ട് 5ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യാഥിതിയായിരിക്കും. ആകാശവാണി കൊച്ചി സ്‌റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ പ്രഭാഷണം നടത്തും. കെ എം ഷാജി എം എല്‍ എ പുസ്തക പ്രകാശനം നിര്‍വഹിക്കും. വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ എം വി ശങ്കരന്‍ (ജെമിനി സര്‍ക്കസ്), സി ശേഖരന്‍ (മസ്‌കോട്ട് ഗ്രൂപ്പ്), കെ എസ് സത്താര്‍ ഹാജി (ഷെര്‍ലോണ്‍ മാട്രസ്), ഇ എം ഹാശിം (ചലച്ചിത്ര നിര്‍മ്മാതാവ്), ആല്‍ബര്‍ട്ട് അലക്‌സ് (അസി ഡയറക്ടര്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് എം മുകുന്ദന്‍ നായകനായ ‘ബോംഴൂര്‍ മയ്യഴി’ എന്ന സിനിമ പ്രദര്‍ശനവും ഖവാലി രാവും അരങ്ങേറും.
The post സുകുമാര്‍ അഴിക്കോട് പുരസ്‌കാരം എം മുകുന്ദന് appeared first on DC Books.