Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇഷിഗുറോയ്ക്ക്

$
0
0

ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന സാഹിത്യത്തിനുള്ള നൊബേല്‍ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചു. ബ്രിട്ടീഷ്  എഴുത്തുകാരനായ കസുവോ ഇഷിഗുറോയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

1989ല്‍ ഇറങ്ങിയ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’ എന്ന നോവലാണ് ഇഷിഗുറോയെ പ്രശസ്തനാക്കിയത്. ഈ നോവലിന് മാന്‍ ബുക്കര്‍ പ്രൈസും ലഭിച്ചിരുന്നു. ഈ കൃതി സിനിമയാക്കിയിരുന്നു. വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

1954 നവംബര്‍ എട്ടിന് ജപ്പാനിലാണ് കസുവോയുടെ ജനനം. കസുവോയ്ക്ക് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേയ്ക്ക് കുടിയേറി.  2015ല്‍ പ്രസിദ്ധീകരിച്ച ‘The Buried Giant’ ആണ് ഏറ്റവും ഒടുവില്‍ ഏഴുതിയ നോവല്‍. എങ്ങനെയാണ് ഓര്‍മ്മകള്‍ വിസ്മൃതികളുമായും ചരിത്രം വര്‍ത്തമാനവുമായും ഭ്രമകല്‍പ്പനകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ബറീഡ് ജയന്റ്. ഏറെ ശ്രദ്ധേയമായ മറ്റൊരു കൃതി ‘Never Let Me Go‘ (2005) അല്‍പ്പം സയന്‍സ് ഫിക്ഷന്റെ സ്വഭാവമുള്ളതായിരുന്നു.

എട്ട് പുസ്തകങ്ങള്‍ രചിച്ച  ഇഷിഗുറോ സിനിമകള്‍ക്കും ടിവി പരമ്പരകള്‍ക്കും വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്‌.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>