ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങില്‍ ഡി സി ബുക്‌സ് ഡല്‍ഹി പ്രതിനിധി ജിജോ ജോണാണ് കേന്ദ്ര സാംസ്‌കാരിക,ടൂറിസംവകുപ്പ് മന്ത്രി ഡോ ഡോ മഹേഷ് ശര്‍മ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ചടങ്ങില്‍ എഫ് ഐ പി പ്രസിഡന്റ് എന്‍ കെ മെഹ്ത,ട്രഷറര്‍ അഡ്‌ജോയിങ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു.
പുസ്തകങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രസാധക സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണിവ. അച്ചടിമികവിനുള്ള 6 അവാര്‍ഡുകളാണ് ഡി സി ബുക്‌സിന് ലഭിച്ചത്. സ്‌കൂള്‍ ടെക്സ്റ്റ് ബുക്‌സ് , ചില്‍ഡ്രന്‍സ് ബുക്‌സ്(റീജണല്‍ ലാങ്വേജ്), മലയാളം മാസിക എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ഡിജിറ്റല്‍ പ്രിന്റ്ങ് വിഭാഗത്തില്‍ രണ്ടാംസ്ഥാനവുമാണ് ഡി സി ബുക്‌സിന് ലഭിച്ചത്.എല്ലാ വിഭാഗങ്ങളിലുമുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
സെല്ലുലോയ്ഡ്, നീലക്കുറുക്കന്‍ (ബാലസാഹിത്യം), യോഗ-പ്രകൃതി ചികിത്സ, മായുന്നു മഞ്ഞും മഴയും, Glimpses of My Life, എമേര്‍ജിങ് കേരള (മാഗസിന്‍) എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.