മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍-കഥ-കവിത എന്നിവയുടെ മത്സരവിജയികള്‍ക്കുള്ള ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ഡി സി ബുക്‌സിന്റെ നാല്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വിതരണം ചെയ്യും. ആഗസ്റ്റ് 29ന് പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട് ഹാളിലാണ്(നാലാം നില) ആഘോഷപരിപാടികള്‍. ഇതോടനുബന്ധിച്ച് 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും നടത്തും.
ആഗസ്റ്റ് 29ന് വൈകിട്ട് 5ന് ഡി സി ബുക്‌സിന്റെ സ്ഥാപകനായ സി കിഴക്കെമുറിയെക്കുറിച്ച് തയ്യാറാക്കിയ ‘ഡി സി കിഴക്കെമുറി, കാലത്തിന്റെ കര്‍മ്മസാക്ഷി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നത്. രവി ഡി സി സ്വാഗതം പറയും. തുടര്‍ന്ന് എം. ബി. രാജേഷ് എം. പി. അധ്യക്ഷത വഹിക്കുന്ന വാര്‍ഷിക സമ്മേളനം എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തകയായ സുഭാഷിണി അലി 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. പുതിയ അസമത്വങ്ങള്‍ നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്നതാണ് പ്രഭാഷണ വിഷയം.
ശേഷം ഡി സി നോവല്‍കഥകവിത പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രകാശനവും നടക്കും. ആഷാ മേനോന്‍, സുഭാഷ് ചന്ദ്രന്‍,ബെന്യാമിന്‍, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജെയിംസ്, റഫീക്ക് അഹമ്മദ്, പി. കെ. ബിജു എം. പി, ടി. ആര്‍. അജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് 7.30 മുതല്‍ മെഹ്ഫില്‍ പാലക്കാട്, കാവ്യാലാപനം ഗ്രൂപ്പ് എന്നിവര്‍ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാകും.
മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡി സി ബുക്‌സ് നോവല്‍-കഥ-കവിത മത്സരം സംഘടിപ്പിച്ചത്. നോവല്‍ മത്സരം 40 വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടിയും കഥകവിതാമത്സരം കോളജ്, പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുമുള്ളതാണ്. വിവര്‍ത്തനമോ അനുകരണമോ അല്ലാത്ത മലയാളത്തിലെ മൗലികരചനകള്‍ മാത്രമാണ് മത്സരത്തിന് പരിഗണിച്ചത്.
ഡി സി സാഹിത്യപുരസ്‌കാരം നോവല്‍ വിഭാഗത്തിന് ഒരു ലക്ഷം രൂപയും വിദ്യാര്‍ത്ഥികള്‍ക്കേണ്ടി സംഘടിപ്പിച്ച കഥാകവിതാരചന മത്സരവിജയിക്ക് 10,000 രൂപയുമാണ് പുരസ്‌കാരം. മത്സരത്തില്‍ ലഭിക്കുന്ന മികച്ച രചനകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും.
Summary in English.
DC Literary Awards to be presented on August 29th
To find the emerging skilled writers in Malayalam DC Books have conducted a Novel-Story-Poem competition. The winners will be announced and awards will be distributed at the 42nd Anniversary of DC Books. The event will be held on August 29th at Jobys Mall Palakkad. Along with the anniversary the 18th Commemorative oration will also be done. The novel section was tailored for below 40 years and story-poem session was meant for college students. The manuscripts should not be any translations or copied but original works of the contestants was the criteria of the competition.
The novel session winner will get a purse of Rs100000 and Rs10000 will be gifted to the story-poem winner The best writing will be published by DC Books.
Writer Asha Menon, Subash Chandran, Benyamin, T.D.Ramakrishnan, V.J.James, Rafeeq Ahammed, P.K.Biju (MP), T.R.Ajayan will take part in the ceremony. By 7.30 pm Musical fest- Pranayageethangal presented by Mehfil Palakkadu and kavyalapanam presented by kavyalapanam group will entertain the crowd.
The post ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 29ന് appeared first on DC Books.