മലയാള ഭാഷയുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്ക്കരിച്ച മലയാള പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്. പ്രശസ്തി പത്രവും, പൊന്നാടയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തെ കല, സാഹിത്യം, പ്രസാധനം, നാടകം സിനിമ, നിരൂപണം തുടങ്ങിയ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് പുരസ്‌കാരം.
ഓണത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പുരസ്‌കാരചടങ്ങില്‍ വേനലില്‍ കൊച്ചി നിവാസിക്ക് ദാഹജലം എത്തിച്ച ചലച്ചിത്ര താരം മമ്മൂട്ടി, കെ.എല്‍. മോഹന വര്‍മ്മ , സി.രാധാകൃഷ്ണന്‍, സുഗതകുമാരി, കെ.എം. റോയ്, ശ്രീകുമാരന്‍ തമ്പി, ഡോ. അനന്തനാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഊര്‍മിളാ ഉണ്ണി –സിനിമാ കഥ (ചലച്ചിത്ര ഗ്രന്ഥം-),മികച്ച ചിത്രം- ഇടവപ്പാതി, മികച്ച സംവിധായകന്‍- രാജീവ് രവി(കമ്മട്ടിപ്പാടം), മികച്ച നടന്‍ ഫഹദ് ഫാസില്‍ (മഹേഷിന്റെ പ്രതികാരം), മികച്ച നടി പ്രിയങ്ക (ജലം), രാഹുല്‍ രാജ് (സംഗീത സംവിധാനം), സച്ചിന്‍ വാര്യര്‍ (ഗായകന്‍), ചിത്ര (ഗായിക), അപര്‍ണ ബാലമുരളി (പുതുമുഖ നടിമഹേഷിന്റെ പ്രതികാരം), ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍ (നിരൂപണം), സി.വി ഹരീന്ദ്രന്‍ (കഥാസമാഹാരം കുറിഞ്ഞി), ബിനു വിശ്വനാഥന്‍ (നോവല്‍ ഭീഷ്മ ഹൃദയം), അബ്ദുല്‍ ലത്തീഫ് പതിയാങ്കര (കവിതാ സമാഹാരം ഛേ…), രവി ഡി സി (പ്രസാധകന് ഡി.സി. ബുക്‌സ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.
ഇമ്മിണി ബല്യ ഒന്നാണ് മികച്ച നാടകം, ഷൈന്‍ ടോം ചാക്കോ, ഉത്തര ഉണ്ണി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, റേഡിയോ അവതാരകന്‍ ഫിറോസ്, റേഡിയോ അവതാരക ഷെറില്‍ സെബാസ്റ്റ്യന്‍, സാധിക (ടി.വി പരിപാടി -ടേസ്റ്റ്‌ടൈം ഏഷ്യാനെറ്റ്), സംഗീത കൂട്ടായ്മ അമൃത സുരേഷ്, അഭിരാമി സുരേഷ് (അമൃതംഗമയ), ജബ്ബാര്‍ (ഹ്രസ്വചിത്രംമെഴുകുതിരികള്‍), സാലിഹ സാദിക് (മികിച്ച വിദ്യാര്‍ത്ഥി) എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹരായി.
The post മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന് appeared first on DC Books.