Image may be NSFW.
Clik here to view.
കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. മലയാള കവിതയ്ക്ക് നല്‍കിയ സമഗ്രസംഭാവനയും കവിത ചൊല്ലിഫലിപ്പിക്കാനുള്ള പ്രത്യേകതയും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 55555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ആര്‍. ഭദ്രന്‍ ചെയര്‍മാനും പ്രൊഫ കടമ്മനിട്ട വാസുദേവന്‍പിള്ള, വി.കെ. പുരുഷോത്തമന്‍പിള്ള, എം.ആര്‍. ഗോപിനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 31 ന് വൈകുന്നേരം നാലിന് കടമ്മനിട്ട സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം.എ.ബേബി പുരസ്‌കാരം സമര്‍പ്പിക്കും.