സംസ്ഥാന സർക്കാറിന്റെ വനിതാ രത്നം പുരസ്കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീരയ്ക്ക്. സർക്കാറിന്റെ സാമൂഹ്യനീതി വകുപ്പാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാമൂഹ്യസേവനം, കല,സാഹിത്യം,ആരോഗ്യം, ഭരണം,ശാസ്ത്രം,മാധ്യമം,വിദ്യാഭ്യാസം തുടങ്ങിയ വിവിധമേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾക്കാണ് പുരസ്കാരം.
അക്കാമ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യ സേവനം)- ഷീബ അമീര്‍ മൃണാളിനി സാരാഭായ് അവാര്‍ഡ് (കലാരംഗം)- ക്ഷേമാവതി കെ.എസ്, കമലാ സുരയ്യ അവാര്‍ഡ് (സാഹിത്യരംഗം) കെ.ആര്‍.മീര, മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് (ആരോഗ്യരംഗം)- ഡോ.സൈറു ഫിലിപ്പ് ജസ്റ്റില് ഫാത്തിമ ബീവി അവാര്‍ഡ് (ശാസ്ത്രരംഗം)- ഡോ.ഷേര്‍ളി വാസു ,ആനി തയ്യില്‍ അവാര്‍ഡ് (മാധ്യമരംഗം)- ലീലാ മേനോന്‍ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് (വിദ്യാഭ്യാസരംഗം)-എം.പത്മിനി ടീച്ചര്‍ എന്നിവരാണ് 2016ലെ വനിതാരത്‌നം പുരസ്കാരത്തിനു അർഹരായ മറ്റു പ്രമുഖർ.