Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

$
0
0

jcജേസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 13-ാമത് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമ, ടിവി, നാടക, സാഹിത്യ മേഖലകളിലുള്ളവര്‍ക്കാണ് അവാര്‍ഡുകള്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ‘കുഞ്ഞിരാമായണം’ അര്‍ഹമായി. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും (പത്തേമാരി), നടിക്കുള്ള അവാര്‍ഡ് നയന്‍താരയും (ഭാസ്‌കര്‍ ദി റാസ്‌കല്‍) നേടി. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ സിദ്ദിഖ് മികച്ച സംവിധായകനായി. മികച്ച ചെറുകഥയ്ക്ക് സേതുവിനും (ഓണ്‍ലൈന്‍), മികച്ച നോവലിനുള്ള അവാര്‍ഡിന് കെ കെ സുധാകരനും( സ്‌നേഹിക്കാന്‍ ഒരു കാലം) അര്‍ഹരായി. മികച്ച നാടകമായി നാരങ്ങാമിഠായി (മലയാള നാടകവേദി, ആറ്റിങ്ങല്‍) തിരഞ്ഞെടുത്തു.

മറ്റ് പുരസ്‌കാരങ്ങള്‍ : മികച്ച സഹ നടന്‍- രഞ്ജി പണിക്കര്‍ (അനാര്‍ക്കലി), സഹ നടി- സീമ ജി. നായര്‍ (കുഞ്ഞിരാമായണം), ഗായകന്‍ – അഫ്‌സല്‍ (ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലെ മനസ്സിലായിരം കസവു നെയ്യുമീ), ഗായിക – ചിത്ര അരുണ്‍ (റാണി പത്മിനി എന്ന ചിത്രത്തിലെ ഒരു മകരനിലാവ്), ഗാന രചയിതാവ് – എം.ആര്‍. ജയഗീഥ (തിലോത്തമയിലെ ദീനാനുകമ്പ തന്‍ തിരുരൂപമേ), സംഗീത സംവിധായകന്‍ – ബിജിബാല്‍ (സു.സു.സുധി വാത്മീകം), തിരക്കഥ – ബോബി സഞ്ജയ് (നിര്‍ണായകം),

പുതുമുഖ സംവിധായകര്‍ : ആര്‍.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്‍), നാദിര്‍ഷ (അമര്‍ അക്ബര്‍ അന്തോണി), പ്രീതി പണിക്കര്‍ (തിലോത്തമ), പുതുമുഖ നടന്‍- സിദ്ധാര്‍ത്ഥ് മേനോന്‍ (റോക്സ്റ്റാര്‍), പുതുമുഖ നടി – ജ്യൂവല്‍ മേരി (പത്തേമാരി), പാര്‍വതി രതീഷ് (മധുരനാരങ്ങ), ചാന്ദിനി എസ്. (കെ.എല്‍.10),ബാലനടി ബേബി മീനാക്ഷി (അമര്‍ അക്ബര്‍ അന്തോണി), ബാലനടന്‍ – മാസ്റ്റര്‍ വര്‍ക്കിച്ചന്‍ (സോള്‍ട്ട് മാംഗോ ട്രീ).

മികച്ച സീരിയല്‍ : ‘പൊന്നമ്പിളി’, ടി.വി. സീരിയല്‍ സംവിധായകന്‍- ഉണ്ണി ചെറിയാന്‍ (കാര്യം നിസ്സാരം), സീരിയല്‍ നടന്‍ റിസബാവ (ദത്തുപുത്രി), സീരിയല്‍ നടി-സരയു (ഈറന്‍നിലാവ്), ടി.വി. അവതാരക – ആനി (ഫ്‌ലവേഴ്‌സ്), അവതാരകന്‍- വിജയകൃഷ്ണന്‍ (ജയ്ഹിന്ദ്).

ചലച്ചിത്ര സംവിധായകനായിരുന്ന ജേസിയുടെ 77ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 17ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന ചടങ്ങ് വിജിലന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ പി ദാസ്, ആര്‍ മോഹന്‍, അഞ്ജു ബോബി ജോര്‍ജ്, ഡയാന സില്‍വെസ്റ്റര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പെരുമാള്‍ മുരുകന്‍ എന്നിവരെ ആദരിക്കും. യേശുദാസനാണ് പുരസ്‌കാര സമിതി ചെയര്‍മാന്‍.

The post ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles