2016ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ്‌വാഡ വില്‍സന്‍, തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ എന്നിവര്‍ അര്‍ഹരായി. കര്‍ണാടകയിലെ ദളിത് കുടുംബത്തില്‍ ജനിച്ച ബെസ്‌വാഡ തോട്ടിപ്പണിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാംസ്‌കാരിക സംഭാവനകള്‍ പരിഗണിച്ചാണ് ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി. എം കൃഷ്ണയ്ക്ക് പുരസ്‌കാരം. ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നവയാണ് ടി.എം കൃഷ്ണയുടെ സംഗീതമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് പുരസ്‌കാരത്തിന് അര്‍ഹനായ ബെസ്‌വാഡ വില്‍സണ്‍. 500 ജില്ലകളിലായി 7000 ത്തോളം അംഗങ്ങളുള്ള സംഘടനയാണ് സഫായി കര്‍മചാരി ആന്ദോളന്‍. തോട്ടിപ്പണിക്കാരില്‍ സംഘബോധം വളര്‍ത്തി ഒരു കുടക്കീഴില്‍ അവരെ അണിനരത്തി തോട്ടിപ്പണി നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.
ഏഷ്യന്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് മാഗ്‌സസെ പുരസ്‌കാരം സമ്മാനിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന റമണ്‍ മാഗ്‌സസെയുടെ പേരില്‍ 1957ല്‍ റോക്ക് ഫല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നോബേല്‍ പ്രൈസ് എന്നറിയപ്പടുന്ന ഈ പുരസ്‌കാരം സ്ഥാപിച്ചത്.
ഫിലിപ്പീന്‍ സ്വദേശി കാര്‍പിയോമൊറാലസ്, ഇന്തോനേഷ്യയുടെ ഡോംപറ്റ് ദുവാഫ, ലാവോസില്‍ നിന്നുള്ള വിയെന്റിയെന്‍ റെസ്‌ക്യൂ, ജപ്പാന്‍ ഓവര്‍സീസ് കോ ഓപ്പറേഷന്‍ വോളന്റിയേര്‍സ് എന്നിവര്‍ക്കും 2016 ലെ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ നോബേല്‍’ എന്ന് അറിയപ്പെടുന്ന പുരസ്‌കാരം പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നീ മേഖലയിലെ പ്രമുഖര്‍ക്കാണ് നല്‍കുന്നത്.
The post മാഗ്‌സസെ പുരസ്‌കാരം ടി എം കൃഷ്ണയ്ക്കും ബെസ്‌വാഡ വില്‍സണും appeared first on DC Books.