Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള: കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം

$
0
0

ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള (സി ഐ ബി എഫ്) മൂന്നാം പതിപ്പില്‍ വിവര്‍ത്തകനും നിരൂപകനുമായ കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം. ആധുനിക തമിഴ് സാഹിത്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലെ മികവിനാണ് അംഗീകാരം. തമിഴ് സാഹിത്യത്തെ കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന സി ഐ ബി എഫ് മോഡേണ്‍ തമിഴ് ലിറ്ററേച്ചര്‍ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നത്.

ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള 2025 ജനുവരി 16 മുതല്‍ 18 വരെ നന്ദമ്പാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററില്‍ നടക്കും. തമിഴ്നാട് സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളായ പബ്ലിക് ലൈബ്രറി വകുപ്പും തമിഴ്നാട് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷനും എജ്യുക്കേഷണല്‍ സര്‍വീസസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ”തമിഴിനൊപ്പം ടൈം ട്രാവല്‍: ക്ലാസിക് മുതല്‍ മോഡേണ്‍ വരെ” എന്നതാണ് ഈ വര്‍ഷത്തെ തീം.

കെ എസ് വെങ്കിടാചലത്തിന്റെ പുസ്തകങ്ങൾക്കായി സന്ദർശിക്കുക

The post ചെന്നൈ അന്താരാഷ്ട്ര പുസ്തകമേള: കെ എസ് വെങ്കിടാചലത്തിന് പുരസ്‌കാരം first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>