
അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്ക്കാരത്തിന് മനോഹരൻ.വി.പേരകത്തിന്റെ ‘ഒരു പാകിസ്ഥാനിയുടെ കഥ’ എന്ന നോവൽ അർഹമായി. ഡി സി ബുക്‌സാണ് പ്രസാധനം. 25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്ക്കാരമായി നൽകുന്നത്.
എം.നന്ദകുമാർ, ബാലൻ വേങ്ങര, സി.പി. നന്ദകുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് നോവൽ തെരഞ്ഞെടുത്തത്.
മികച്ച കവർ ഡിസൈനർക്കുള്ള പുരസ്കാരത്തിന് സലീം റഹ്മാൻ അർഹനായി. ഹുസൈൻ മുഹമ്മദിൻ്റെ അകലെ എന്ന നോവലിൻ്റെ കവർ ചിത്രത്തിൻ്റെ ഡിസൈനാണ് പുരസ്കാരം.
ഡിസംബർ 21ന് രാവിലെ 9:30 മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ നൽകും.
മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണ് പുസ്തകം പറയുന്നത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗൾഫ് ജീവിതത്തിന്റെ അധോതലങ്ങൾ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങൾ ആഴത്തിൽ അനുഭവിപ്പിക്കുന്ന ആഖ്യാനം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം മനോഹരൻ.വി.പേരകത്തിന് first appeared on DC Books.