Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഉദയ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു

$
0
0

ചാവക്കാട്: ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ വിനീഷ് കെ എന്നിന്റെ നിഴല്‍പ്പോര് ചെറുകഥാ വിഭാഗത്തില്‍ ഷനോജ് ആര്‍ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ കവിതാ വിഭാഗത്തില്‍ ശൈലന്റെ രാഷ്ട്രമീ-മാംസ എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരത്തിനര്‍ഹമായി. മൂന്നു പുസ്തകങ്ങളും ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വടക്കേ മലബാറിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ദേശത്തിന്റെ കഥ മിത്തിന്റെ സൂചകങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവലാണ് വിനീഷ് കെ എന്നിന്റെ നിഴല്‍പ്പോര്. മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തില്‍ കൂടിക്കലരുന്ന ചെറുകഥയാണ് ഷനോജ് ആര്‍ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളന്‍. രാഷ്ട്രമീമാംസയെ രാഷ്ട്രമീ- മാംസയാക്കി വിഗ്രഹിച്ച് വിഭജിക്കുന്ന ഫാസിസത്തിമിരുകളെക്കുറിച്ചെല്ലാം രാഷ്ട്രീയ ബോധ്യത്തിലൂന്നി ശൈലന്‍ രചിച്ച കവിതയാണ് രാഷ്ട്രമീ-മാംസ.

200ല്‍ പരം എഴുത്തുകാരില്‍ നിന്നാണ് കെ. എ. മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, മനോഹരന്‍ പേരകം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതി കൃതികള്‍ തെരഞ്ഞെടുത്തത്. ഡിസംബര്‍ 23ന് ഇരട്ടപ്പുഴയില്‍ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്‌കാരമായി ലഭിക്കും.

വിനീഷ് കെ എന്നിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

ഷനോജ് ആര്‍ ചന്ദ്രന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

ശൈലന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

The post ഉദയ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>