Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡോ.കെ.എസ്. രവികുമാറിനും ആഷാ മേനോനും പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്കാരം

$
0
0

തിരുവനന്തപുരം: പി.കെ. പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്ക്‌കാരങ്ങൾക്ക് സാഹിത്യ നിരൂപകരായ ഡോ.കെ.എസ്. രവികുമാറും ആഷാമേനോനും അർഹരായി. ഡോ.കെ.എസ്.രവികുമാർ രചിച്ച ‘കടമ്മനിട്ട കവിതയുടെ കനലാട്ടം’ എന്ന ഗ്രന്ഥത്തിനാണ് പി.കെ.പരമേശ്വരൻ നായർ സ്‌മാരക Textജീവചരിത്ര പുരസ്കാരം. എസ്.ഗുപത്ൻ നായർ സ്‌മാരക സാഹിത്യ നിരൂപണ ഗ്രന്ഥപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആഷാ മേനോന്റെ ‘സനാതന ധർമിയായ മരണം’ എന്ന കൃതിക്കാണ്.

ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകമാണ് ‘സനാതന ധർമിയായ മരണം’. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ‘ഷെർണോബിൽ പ്ലയേഴ്‌സി’ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാൽ.

ഡോ.ടി.ജി. മാധവൻകുട്ടി അധ്യക്ഷനും ഡോ.ആനന്ദ് കാവാലം, ഡോ. സുജ കുറുപ്പ് പി.എൽ. എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസകാരങ്ങൾ നിർണയിച്ചത്. നവംബർ 25 ന് പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റിന്റെ 33-ാം വാർഷികാഘോഷച്ചടങ്ങിൽ പുരസകാരങ്ങൾ വിതരണം ചെയ്യും.

ഡോ.കെ.എസ്. രവികുമാറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

ആഷാ മേനോന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

The post ഡോ.കെ.എസ്. രവികുമാറിനും ആഷാ മേനോനും പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്കാരം first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>