
ഈ വർഷത്തെ ഭീമാ ബാലസാഹിത്യ പുരസ്കാരം എൻ.പി. ഹാഫിസ് മുഹമ്മദിന്. ഹാഫിസ് മുഹമ്മദ് രചിച്ച അഭിയബു എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. 70000 രൂപയും ശിൽപവുമടങ്ങുന്ന അവാർഡ് ഈ മാസം 27 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി സമ്മാനിക്കും. കോഴിക്കോട് മേയർ ബിന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും.
കുട്ടികളുടെ രചനക്കുള്ള സ്വാതി കിരൺ അവാർഡിന് മൻമേഘ് രചിച്ച ദിനോസർ ബോയ് എന്ന കൃതി അർഹമായി. 10000 രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ഡോ.എഴുമറ്റൂർ രാജരാജ വർമ്മയ്ക്കാണ്. കെ. ജയകുമാർ അധ്യക്ഷനും ആലംകോട് ലീലാകൃഷ്ണൻ, സിപ്പി പള്ളിപ്പുറം, ഡോ. മിനി പ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
The post ഭീമാ ബാല സാഹിത്യ പുരസ്കാരം ഹാഫിസ് മുഹമ്മദിന് first appeared on DC Books.