
വെണ്മണി സ്മാരക സാഹിത്യ പുരസ്‌കാരം കവി ശ്രീകാന്ത് താമരശ്ശേരിക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കടല്‍ കടന്ന കറിവേപ്പുകള്‍’
എന്ന കൃതിയ്ക്കാണ് അംഗീകാരം.
ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവർമ്മ, പഠനം: രാജേന്ദ്രൻ എടത്തുംകര, കവിതതൻ കാറ്റിൽ, മലർന്നൊരിലകൾക്കു മേൽ, കടൽകടന്ന കറിവേപ്പുകൾ, നെല്ലിയോടിന്, മുരളികതന്നെ ഞാൻ, പ്രണയശിഖരിണി തുടങ്ങി 63 കവിതകൾ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post വെണ്മണി സ്മാരക സാഹിത്യ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക് first appeared on DC Books.