Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിന്

$
0
0

തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ സാഹിത്യപുരസ്കാരം ഇ. സന്തോഷ്‌കുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നാരകങ്ങളുടെ Textഉപമ’ എന്ന ചെറുകഥാ സമാഹാരത്തിനാണ് അംഗീകാരം.  50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാര്‍, കെ സി നാരായണൻ, പി കെ രാജശേഖരൻ, ഡോ. കെ രാധാകൃഷ്ണ വാര്യർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.

മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിന്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണത്തിൽ ജീവിതം കൈവിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണമായ മികവു പുലർത്തിയെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 2024 ജനുവരി 21- ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ അറിയിച്ചു.

ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളില്‍ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളില്‍ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകളാണ് ‘നാരകങ്ങളുടെ ഉപമ’. പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ, വാവ, രാമന്‍–രാഘവന്‍, പണയം തുടങ്ങി ആറ് കഥകള്‍.

ഇ സന്തോഷ് കുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>