Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

$
0
0

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അഞ്ച് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നോവലുകൾ

  • സുബേദാര്‍ ചന്ദ്രനാഥ് റോയ് -സുരേഷ് കുമാര്‍ വി
  • തുമ്പാലെ-അനു ശശിധരന്‍
  • ആല്‍ 2.0 -ഡോ.മുഹ്‌സിന കെ ഇസ്‌മായില്‍
  • എ ഐ ബൊമ്മു- സിബി ജോണ്‍ തൂവല്‍
  • സിനിഫൈല്‍സ് –കൃപ അമ്പാടി

2024  ജനുവരി 11 മുതല്‍ 14 വരെ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് വച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് വിജയിയെ പ്രഖ്യാപിക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കെ എല്‍ എഫ്  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

The post ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles