സര്‍ഗ്ഗധാര സാംസ്‌കാരിക സമിതിയുടെ കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കോമാങ്ങ‘ എന്ന കവിതയ്ക്കാണ് അവാര്‍ഡ്.
ഉപഹാരവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം 2022 ജനുവരി 2ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ നന്ദനന്‍ മുള്ളമ്പത്തിന് സമ്മാനിക്കും. മികച്ച വിവര്‍ത്തകനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുധാകരന്‍ രാമന്തളിയെ ചടങ്ങില്‍ ആദരിക്കും. കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള കവിതകള്‍. തുമ്പച്ചെടികളുടെ പടര്‍ച്ചപോലെ നാടന്‍ നര്‍മ്മവും നന്മയും നൈസര്‍ഗ്ഗികതയും പൂത്തുനില്‍ക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങള്‍ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളമ്പത്തിന്റെ കോമാങ്ങ. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍ ഒരുക്കിയിരിക്കുന്ന 31 കവിതകള്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ