Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ബുക്കര്‍ സമ്മാനം 2021; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍

$
0
0

ബുക്കര്‍ സമ്മാനം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ പട്ടികയില്‍ നിന്നും പുറത്തായി. കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആന്‍ഡ് ദ് സണ്‍’ നും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാനായില്ല.

ഷോട്ട് ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍:

  • ദ പ്രോമിസ്, ദാമൺ ഗാൽഗുത് (The Promise, Dalmon Galgut)
  • എ പാസേജ് നോർത്ത് -അനുക് അരുദ് പ്രഗാശം (A Passage North-Anuk Arudpragasam)
  • നോ വൺ ഈസ്‌ ടോക്കിങ് എബൌട്ട്‌ ദിസ് -പട്രീഷ്യ ലോക്ക് വുഡ് (No One is Talking About This-Patricia Lockwood )
  •  ദ ഫോർച്ചുൺ മെൻ – നദീഫ മുഹമ്മദ്‌ (The Fortune Men – Nadifa Muhammed )
  •  ബിവിൽഡർമെന്റ് -റിച്ചാർഡ് പവേഴ്‌സ് (Bewilderment -Richard Powers)
  • ഗ്രേറ്റ്‌ സർക്കിൾ – മാഗി ഷിപ്സ്റ്റഡ് (The Great Circle -Maggie Shipstead)

ചരിത്രകാരി മായ ജസനോഫ് അദ്ധ്യക്ഷത വഹിക്കുന്ന ജഡിജിംഗ് പാനലില്‍ എഴുത്തുകാരന്‍ ഹൊറാട്ടിയ ഹരോഡ്, നടനും മുന്‍ ആര്‍ച്ച് ബിഷപ്പുമായ റോവന്‍ വില്യംസ്, നോവലിസ്റ്റും പ്രൊഫസറുമായ ചിഗോസി ഒബിയോമ എന്നിവരാണ് അംഗങ്ങള്‍.

നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ സമ്മാനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.

The post ബുക്കര്‍ സമ്മാനം 2021; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍ first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>