Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

വി ടി സ്മാരക ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’യ്ക്ക്

$
0
0

വി.ടി. സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം (പ്രൊഫ. സി.വി. ശ്രീദേവി എന്‍ഡോവ്‌മെന്റ് വി.ടി. അവാര്‍ഡ്) ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ യ്ക്ക്. പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമായ നോവല്‍ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1895 മുതല്‍ 1901 വരെ കിഴക്കന്‍ ആഫ്രിക്കയിലെ മൊബാസയില്‍നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയില്‍വേ നിര്‍മ്മാണത്തിന്റെ ഭാഗമായി മുപ്പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആഫ്രിക്കയിലേക്ക് പോയത്. അതില്‍ ആറായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബാക്കിയായവരില്‍ കുറച്ചുപേര്‍ക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചു. കുറച്ചു പേര്‍ അവിടെ മറ്റ് ജോലികളിലേര്‍പ്പെട്ടു. അവരില്‍ പരപ്പനങ്ങാടിയില്‍നിന്നും കടലുണ്ടിയില്‍നിന്നും പോയ കുറച്ച് മാപ്പിള ഖലാസികളും അവരുടെ മേസ്തിരിയുമുണ്ടായിരുന്നു. ആഫ്രിക്കയില്‍ ഇപ്പോഴുമുള്ള അവരുടെ പിന്‍ തലമുറകളുടെ കഥയാണ്  മാമ ആഫ്രിക്ക എന്ന നോവലിന്റെ കഥാപശ്ചാത്തലം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

The post വി ടി സ്മാരക ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ യ്ക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>