Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പ്രൊഫ. എ സുധാകരൻ സാംസ്കാരിക പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക്

$
0
0

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫ. എ സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കവി മുരുകൻ കാട്ടാക്കട അർഹനായി.

10,000 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ചിനു പകൽ 12ന്‌ പട്ടം മുണ്ടശ്ശേരി ഫൗണ്ടേഷനിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ്‌ സമ്മാനിക്കും.

ജില്ലാ സെക്രട്ടറി സി അശോകൻ (കൺവീനർ), പ്രൊഫ. വി എൻ മുരളി, പ്രൊഫ. എ ജി ഒലീന, ഡോ. എസ് രാജശേഖരൻ, പി എൻ സരസമ്മ, വിനോദ് വൈശാഖി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. കവി ഡോ.എസ് രാജശേഖരന്റെ പേരിലുള്ള എകെജിസിടിഎയുടെ എൻഡോവ്മെന്റിന്‌ കേരള സർവകലാശാലയിൽനിന്ന്‌ മലയാളം എംഎക്ക്‌ ഒന്നാം റാങ്ക് നേടിയ ആരതി രാജീവ് അർഹയായി.

‍ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മുരുകന്‍ കാട്ടാക്കടയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

The post പ്രൊഫ. എ സുധാകരൻ സാംസ്കാരിക പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>