2019-20 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവൽ, സാഹിത്യ വിമർശം എന്നീ വിഭാഗങ്ങളിലെ WTPLive സാഹിത്യ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പുറ്റ്, വിനോയ് തോമസ്, ബുധിനി, സാറാ ജോസഫ്, മുറിനാവ്, മനോജ് കുറൂര്‍, മഹാഭാരതം സാംസ്‌കാരിക ചരിത്രം, സുനില്‍ പി ഇളയിടം, കാതുസൂത്രം, ഫ്രാന്‍സിസ് നൊറോണ, മുള്ളരഞ്ഞാണം, വിനോയ് തോമസ്, സര്‍വ്വമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ, ജിസ ജോസ്, സ്ഥലം, പി,വി ഷാജികുമാര്‍ , മെഹ്ബൂബ് എക്‌സ്പ്രസ്, അന്‍വര്‍ അലി, ആദി, ബിജോയ് ചന്ദ്രന്‍ തുടങ്ങി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങള്‍ വിവിധ വിഭാഗങ്ങളിലായി ചുരുക്കപ്പട്ടികയില്‍ ഇടംനേടി. ജെ.ദേവിക, വി.എസ്.അനിൽകുമാർ, വീരാൻകുട്ടി, എ.സി. സുഹാസിനി
എന്നിവര്‍ ചേര്‍ന്ന് WTPLive ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചത്.
ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങളും അവ ഉള്‍പ്പെടുന്ന വിഭാഗങ്ങളും ചുവടെ
നോവല്‍
- പുറ്റ്, വിനോയ് തോമസ്
- ബുധിനി സാറാ ജോസഫ്
- മുറിനാവ്, മനോജ് കുറൂര്‍
- കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ- ആര് രാജശ്രീ
- സമുദ്രശില, സുഭാഷ് ചന്ദ്രന്‍
പി.എം.ഗിരീഷ് , ഷാജി ജേക്കബ് , ലിജി നിരഞ്ജന, വിശ്വനാഥന്‍, ശിവദാസ് കെ.കെ എന്നവരടങ്ങിയ ജൂറിയാണ് നോവല്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
സാഹിത്യ വിമർശം
- മഹാഭാരതം സാംസ്‌കാരിക ചരിത്രം, സുനില്‍ പി ഇളയിടം
- മാര്‍ക്‌സ് ഗാന്ധി അംബേദ്കര്‍- ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം, പി. പവിത്രന്‍
- വാക്കിലെ നേരങ്ങള്‍, എന്‍ അജയകുമാര്‍
- മലയാള വഴികള്‍- സ്‌കറിയ സക്കറിയ
- പുരോഗമനസാഹിതി, സി.ജെ. ജോര്‍ജ്ജ് കറന്റ് ബുക്‌സ്
വത്സലന്‍ വാതുശ്ശേരി, മഹേഷ് മങ്ങലാട്ട്, വി.പി. മാര്‍ക്കോസ്, ഷീബ കുര്യന്‍, എം.ലിനീഷ് എന്നിവരടങ്ങിയ ജൂറിയാണ് സാഹിത്യ വിമര്‍ശത്തിനുള്ള പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
കഥാസമാഹാരം
- കാതുസൂത്രം, ഫ്രാന്‍സിസ് നൊറോണ
- മുള്ളരഞ്ഞാണം, വിനോയ് തോമസ്
- സര്‍വ്വമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ, ജിസ ജോസ്
- സ്ഥലം, പി,വി ഷാജികുമാര്‍
- ഏക് പാല്‍തു ജാന്‍വര്‍, ഷാഹിന കെ റഫീഖ്
എസ് എസ് ശ്രീകുമാര്‍, ജി ഉഷാകുമാരി, ജോസഫ് കെ ജോബ്, വി.അബ്ദുള്‍ ലത്തീഫ്, ടി. ശ്രീവത്സന്‍ എന്നിവരടങ്ങിയ ജൂറിയാണ് കഥാ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
കവിത സമാഹാരം
- മെഹ്ബൂബ് എക്‌സ്പ്രസ്, അന്‍വര്‍ അലി
- എ ഗോസിപ്പ് അക്കോര്‍ഡിംഗ് റ്റു ഹരിശങ്കരനശോകന്‍, ഹരിശങ്കര്‍ കര്‍ത്ത
- നീല മൂങ്ങ, ഡോണ മയൂര
- ആദി, ബിജോയ് ചന്ദ്രന്‍
- കൃഷിക്കാരന്, സെബാസ്റ്റിയന്
വി.കെ. സുബൈദ, എം.ബി. മനോജ്, അബ്ദുള്‍ സലാം, നിഷി ജോര്‍ജ്, സന്തോഷ് മാനിച്ചേരി എന്നിവരടങ്ങിയ ജൂറിയാണ് കവിതാ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
The post WTPLive സാഹിത്യ പുരസ്കാരം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങള്‍ ചുരുക്കപ്പട്ടികയില്‍ first appeared on DC Books.