Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 929

ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു

$
0
0

നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. കളമശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കലുഷമായ ഈ കാലത്ത് എഴുത്തുകാര്‍ വെറും നിഷ്പക്ഷ നിരീക്ഷകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ഏകാന്ത ദ്വീപു പോലെ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നില്‍ക്കുകയാണ് ഡോ. എം. ലീലാവതിയെന്നും നിരൂപണ സാഹിത്യ രംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ലെന്നും ലീലാവതിയ്ക്കു സമാനമായിപറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കു ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ഡോ. എം. ലീലാവതി പറഞ്ഞു.

ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയർമാൻ ജി.രാജ് മോഹൻ പ്രശസ്തിപത്ര പാരായണം നടത്തി.

The post ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>