Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലാവതിക്ക്

$
0
0
M. Leelavathy
M. Leelavathy
M. Leelavathy

തിരുവനന്തപുരം: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം കൊച്ചിയിലെ വീട്ടിലെത്തി സമ്മാനിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറൽ അക്കാദമി ചെയര്‍മാൻ അടൂർ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിൽ എം. ലീലാവതി വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് സമിതി വിലയിരുത്തി. സുഗതകുമാരി, എം.ടി വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം.

ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’  ഇപ്പോൾ തന്നെ ഡിസി ബുക്‌സ്‌ ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക. 

The post ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലാവതിക്ക് first appeared on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>