Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കമലാദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

കമലാദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അമിത് അഹൂജയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പുരസ്‌കാരങ്ങള്‍ പങ്കിട്ടു. അമിത് അഹൂജയുടെ മൊബിലൈസിംഗ് ദി മാര്‍ജിനലൈസ്ഡ്: എത്‌നിക് പാര്‍ട്ടീസ് വിതൗട്ട് എത്‌നിക് മൂവ്‌മെന്റ്‌സ് എന്ന കൃതിയും ജയറാം രമേശിന്റെ ‘എ ചെക്കേര്‍ഡ് ബ്രില്യൻസ്, മെനി ലൈവ്സ് ഓഫ് വി.കെ. കൃഷ്ണ മേനോൻ’  എന്ന പുസ്തകവുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

പൊളിറ്റിക്കല്‍ സയന്റിസ്റ്റ് നീരജ ഗോപാല്‍ ജയല്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സംരംഭകന്‍ നന്ദന്‍ നിലേകനി; ചരിത്രകാരന്മാരായ ശ്രീനാഥ് രാഘവന്‍, നയന്‍ജോത് ലാഹിരി, സംരംഭകന്‍ മനീഷ് സഭാര്‍വാള്‍ എന്നിവരടങ്ങുന്ന ആറ് അംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആറ് പുസ്തകങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

 

The post കമലാദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>