എട്ടാമത് ലാഡ് ലി മീഡിയ പുരസ്‌കാരത്തിന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും ആയ കെ എ ബീന അര്‍ഹയായി. കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച നൂറു നൂറു കസേരകള്‍ എന്ന പരമ്പരയ്ക്ക് അച്ചടി മാധ്യമ വിഭാഗത്തില്‍ ആണ് പുരസ്‌കാരം.
ഇന്ത്യയിലെ പഞ്ചായത്തുകളില്‍ നടപ്പാക്കിയ ദളിത് , സ്ത്രീ സംവരണം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്ത് എന്ന് അന്വേഷിക്കുന്ന പരമ്പരയാണ് നൂറു നൂറു കസേരകള്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലെ മാറ്റങ്ങളാണ് പരമ്പര കണ്ടെത്താന്‍ ശ്രമിച്ചത്.
ഐ ക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുനൈറ്റട് നേഷന്‍സ് പോപുലഷന്‍ ഫണ്ടും(യു എന്‍ എഫ് പി എ ) മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സംഘടനയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും തെലുനകാന സമര ജേതാവുമായ മല്ലു സ്വരാജ്യം ആണ് പുരസ്‌കാരം സമ്മാനിച്ചത്. 2015 ല്‍ ഓണ്‍ ലൈന്‍ മാധ്യമ വിഭാഗത്തിലെ ലാഡ് ലി മീഡിയ ദേശീയ പുരസകാരം കെ എ ബീനയ്ക്ക് ലഭിച്ചിരുന്നു.