Image may be NSFW.
Clik here to view.
കശ്യപവേദ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭൂഷണ്‍ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ അര്‍ഹനായി. സാഹിത്യ വിഭാഗത്തിലാണ് യു കെ കുമാരന് പുരസ്‌കാരം. 5001 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിദ്യാഭൂഷണ്‍ പുരസ്‌കാരം. യു കെ കുമാരനെ കൂടാതെ എസ്. രമേശന്‍ നായര്‍ (കവിത) ആര്‍ട്ടിസ്റ്റ് മദനന്‍(കല) എ.കെ.ബി. നായര്‍(ആധ്യാത്മികം), ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ (പ്രഭാഷണം)എന്നിവരും വിദ്യാഭൂഷണം പുരസ്‌കാരത്തിന് അര്‍ഹരായി.
യുവസനാതന ധര്‍മ്മ പ്രവര്‍ത്തകനുള്ള പുരസ്‌കാരം രാഹുല്‍ ഈശ്വറിനാണ്. 10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് യുവസനാതന ധര്‍മ്മ പ്രവര്‍ത്തകനുള്ള പുരസ്‌കാരം. വേദ സംരക്ഷണത്തിനുള്ള പ്രത്യേക പുരസ്‌കാരം ഒളപ്പമണ്ണ ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കും.
ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ആചാര്യ എം രാജേഷ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.