Image may be NSFW.
Clik here to view.അക്ഷരശ്ലോകാചാര്യനും കവിയുമായിരുന്ന ഇലഞ്ഞിമേല്‍ കെ.പി.രാമന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. അര്‍ഹനായി. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. കെ.പി.രാമന്‍ നായര്‍ സ്മാരക ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരമാണിത്.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. ചേരാവള്ളി ശശി, ചേപ്പാട് ഭാസ്‌കരന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.